Monday, January 12, 2009

സ്നേഹാക്ഷരത്തിന്റെ നിറക്കൂട്ടുകളുമായി ശിവപ്രഭ


തിരുവനന്തപുരം: സ്നേഹത്തിന്റെ സ്വന്തം വരകളും വര്‍ണങ്ങളും. ശിവപ്രഭയുടെ ചിത്രങ്ങളെ അങ്ങനെ വിശേഷിപ്പിക്കാം. വി.ജെ.ടി ഹാളില്‍ ഇന്നലെ ആരംഭിച്ച പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ 45 ചിത്രങ്ങളും ആത്മീയവും ഭൌതികവുമായ കൂടിച്ചേരലിന്റെ കൊടിയടയാളമാണ്. ആന്‍ അണ്‍ഹേര്‍ഡ് മെലഡി, സ്പ്രിംഗ് ഈസ് നോട്ട് ഫാര്‍ ബിഹൈന്‍ഡ്, ബ്ളൂ സ്കൈ ഗ്രീന്‍ ഗ്രാസ് ആന്‍ഡ് ഫ്രണ്ട്സ് ഫോര്‍ എവര്‍, റിഥം ഓഫ് ലൈഫ്, വിസ്പേഴ്സ് ഫ്രം ഹെവന്‍, ദ് പ്രിടെന്‍ഡര്‍, ഫോര്‍ ദ സെയ്ക്ക് ഓഫ് ധര്‍മ, ദ ഡ്രീമര്‍, ലൌ ആന്‍ഡ് ലേബര്‍ എന്നിങ്ങ നെ ഓരോ സൃഷ്ടിയും കലയുടെ മാസ്മരികത ആസ്വാദകനില്‍ അനുഭവഭേദ്യമാക്കുന്നു. സന്തോഷവും സങ്കടവും വിശിഷ്ടാതിഥികളായ ദിനചര്യകളില്‍ തനിക്ക് കരുത്തിന്റെ ഊര്‍ജം പകരുന്ന പ്രിയപ്പെട്ട അമ്മ പ്രഫ. കല്ലട വിജയമ്മ(ആര്‍.എസ്.പി അഖിലേന്ത്യാ ഐക്യമഹിളാസംഘം ദേശീയ പ്രസിഡന്റ്)യ്ക്കാണ് ഈ കലാപ്രദര്‍ശനം സമര്‍പ്പിച്ചിരിക്കുന്നത്. കരമന ഗവ. വിമന്‍സ് പോളിടെക്നിക്കിലെ ഇംഗ്ളീഷ് അധ്യാപികയായ ശിവപ്രഭയെ സംബന്ധിച്ചിടത്തോളം ചിത്രകലയില്‍ അക്കാഡമിക് വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. കീര്‍ത്തനങ്ങളോ സ്തോത്രങ്ങളോ ശ്രവിച്ചാണ് ചിത്രം വരയ്ക്കാറുള്ളത്. കൂടുതലും സ്ത്രീരൂപങ്ങളാണ്. സ്ത്രീയുടെ ശാരീരികമായ ആകൃതി തന്നെയാണ് അത്തരം സമീപനം സ്വീകരിക്കാന്‍ കാരണം- ശിവപ്രഭ പറയുന്നു. എന്നാല്‍ നര-നാരായണ പോലുള്ള തന്റെ ചിത്രങ്ങളില്‍ പുരുഷരൂപങ്ങളും കടന്നുവരുന്നുണ്ട്. ചിത്രകലയിലെ എല്ലാ മാധ്യമവും പരീക്ഷിച്ചിട്ടുണ്ട്. ജലച്ചായം, എണ്ണച്ചായം, അക്രലിക് എന്നിവയിലെ പരീക്ഷണങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനസില്‍ പഴമയുടെ മഞ്ചാടിമണികള്‍ ലാളിക്കുന്ന ശിവപ്രഭ സ്നേഹത്തെയാണ് താന്‍ സ്നേഹിക്കുന്നതെന്ന് വിനയത്തോടെ പറഞ്ഞു. അണ്‍ഹേര്‍ഡ് മെലഡീസ് എന്ന ശീര്‍ഷകത്തില്‍ ഇന്നലെ ആരംഭിച്ച പ്രദര്‍ശനം മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. പ്രഫ. ടി.ജെ. ചന്ദ്രചൂഡന്‍ അധ്യ ക്ഷനാ യിരു ന്നു. ഒ.എന്‍.വി കുറുപ്പ്, സുഗ തകുമാരി, കാനായി കുഞ്ഞി രാമന്‍, കാട്ടൂര്‍ നാരായണപിള്ള, ബി. സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. എക്സിബിഷന്‍ നാളെ സമാപിക്കും. 2005ല്‍ കൊല്ലത്ത് എക്സിബിഷന്‍ നടത്തിയിരുന്നു. കൊല്ലം സ്വദേശിയായ ശിവപ്രഭ ഇപ്പോള്‍ കൈമനത്താണ് താമസം.

Sunday, January 11, 2009


ര്‍ക്കുന്നില്ലേ...മഞ്ജുവിനെ ...
കുടിച്ച് ബോധം കെട്ടെത്തി ഭര്‍ത്താവിന്റെ വെട്ടരുവയ്ക്ക് വലതുകൈ മുറിച്ചുമാറ്റപ്പെട്ടവള്‍.തിരുവനന്തപുരം വിളപ്പില്‍ശാല കാവന്‍പുറം ഹൌസിംഗ് കോളനിയില്‍ മഞ്ജു(29) ഒരിക്കല്‍ക്കൂടി കഥ വിവരിച്ചു.ജസ്റിസ് ഡി.ശ്രീദേവിക്കു മുന്‍പാകെ.
ഒരു ഹോട്ടല്‍ ജീവനക്കാരിയായിരുന്ന മഞ്ജുവിനെ 2001നാണ് അയല്‍വാസിയായ ബിജു രജിസ്റര്‍ വിവാഹം കഴിക്കുന്നത്.ആറു മാസത്തോളം സന്തോഷദായകമായിരുന്നു ജീവിതം. ഇതിനിടയില്‍ സ്ത്രീധനത്തെച്ചൊല്ലി അമ്മായിഅമ്മ കലഹം തുടങ്ങിയതോടെ കുടുംബത്തിന്റെ സ്വസ്ഥതയും നശിച്ചു.അതോടെ മദ്യപാനിയും മദ്യവില്‍പനക്കാരനുമായ ബിജു പീഡിപ്പിക്കാനും തുടങ്ങി.
ഇതിനിടയില്‍ സ്വന്തം വീട്ടില്‍നിന്നുള്ള എതിര്‍പ്പും നാട്ടുകാരില്‍ പരിഹാസവും മഞ്ജുവിനെ വല്ലാതെ തളര്‍ത്തി.അധികം വൈകാതെ ഉണ്ടായിരുന്ന ഹോട്ടല്‍ ജോലിയും ഉപേക്ഷിച്ചു.
ഒരു ദിനം ഗര്‍ഭിണിയായിരുന്ന മഞ്ജുവിനെ ബിജു കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു.കേസായി. റിമാന്‍ഡുകഴിഞ്ഞെത്തിയ ബിജു വീണ്ടും ഉപദ്രവം തുടര്‍ന്നു. 2003 ഡിസംബര്‍ 23 നാണ് മഞ്ജു ഇന്നും ഭീതിയോടെ ഓര്‍ക്കുന്ന ദിനം.
രാവിലെ തന്നെ മദ്യപിച്ചെത്തിയ ബിജു കൊല്ലുമെന്ന് ആക്രോശിച്ച് തന്റെ അടുത്തെത്തി. പ്രാണരക്ഷാര്‍ഥം ഓടിയ മഞ്ജുവിനെ വെട്ടുകത്തിയുമായി ബിജു പിന്തുടര്‍ന്നു. ഓടുന്നതിനിടയില്‍ പഞ്ചായത്ത് കിണറിന് സമീപം വീണ മഞ്ജുവിന്റെ വലതുകൈ ബിജു അട്ടഹസിച്ചുകൊണ്ട് വെട്ടിമാറ്റി. കൈ തറയിലുരച്ച് വികൃതമാക്കുന്നത് മഞ്ജുഞെട്ടലോടെ ഓര്‍ക്കുന്നു.അപ്പോഴും ബിജു അട്ടഹസിക്കുന്നുണ്ടായിരുന്നു.പിന്നീട് രണ്ടുമാസത്തെ ആശുപത്രി ജീവിതത്തിന് ശേഷം പുതുജീവിതത്തിലേക്ക്.ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു.
തൊഴിലും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയതിനെതുടര്‍ന്നാണ് മകന്‍ ആറു വയസുകാരന്‍ നന്ദുവിന് ഭര്‍ത്താവില്‍ നിന്ന് ചെലവിനുള്ള തുകയും സംരക്ഷണവും വേണമെന്നാവശ്യപ്പെട്ട് മഞ്ജു വനിതാ കമ്മീഷന്‍ മുമ്പാകെ എത്തിയത്.